മുന്‍ കേന്ദ്രമന്ത്രിയും വിമത ബിജെപി നേതാവുമായ ജസ്വന്ത് സിംഗ് തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയില്‍. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലെ വീട്ടില്‍ ജസ്വന്ത് സിംഗിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ പരുക്ക് ഗുരുതരമാണെന്നാണ് സൂചന. സൈന്യത്തിന്റെ കീഴിലുള്ള ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.