ഝാര്‍ഖണ്ഡിലും സഖ്യത്തകര്‍ച്ച, കോണ്‍ഗ്രസും ജെ‌എം‌എമ്മും വഴിപിരിഞ്ഞു

വെള്ളി, 31 ഒക്‌ടോബര്‍ 2014 (18:37 IST)
സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് - ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം വഴിപിരിഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തീരുമാനമാണ് ഇരു പാര്‍ട്ടികളും എടുത്തിരിക്കുന്നത്.

കഴിഞ്ഞ തവണ ജെഎംഎം വിജയിച്ച അഞ്ചു സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് സഖ്യം പിരിയാന്‍ ഇടയാക്കിയത്. ഇതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിന് വഴിയൊരുങ്ങി. സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ എത്തുന്നതിനായി ശ്രമിക്കുന്നതിനിടെ ബിജെപിക്ക് സഹായമാകുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മുമായി സഖ്യമുണ്ടാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദ് അറിയിച്ചു. ജെഡിയു, ആര്‍ജെഡി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കുമെന്നും ഹരിപ്രസാദ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക