ദേശീയ തലത്തില്‍ ഒന്നിച്ച വലിയ രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയായി മാറാമെന്ന് കൊതിച്ച് ഒന്നിക്കാന്‍ തീരുമാനിച്ച പഴയ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ലയന ശേഷം ആര്‍ക്കൊപ്പാം നില്‍ക്കണമെന്നും എന്ത് നിലപടെടുക്കണമെന്നും മറ്റുമുള്ള ആശയക്കുഴപ്പത്തിലൊ ആയെന്ന് സുചന. അതിനിടെ കേരളത്തില്‍ പാര്‍ട്ടി ഇടതു പക്ഷത്തിനൊപ്പമാണോ, വലതുപക്ഷത്തിനൊപ്പമാകണമോ എന്നതില്‍ ഇപ്പോള്‍ തന്നെ തര്‍ക്കാം തുടങ്ങിയതായും സൂചനകളുണ്ട്.
സമാജ്‍വാദി പാര്‍ട്ടി, ജനാതാദള്‍ യുണൈറ്റഡ്, ജനതാദള്‍ എസ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, രാഷ്‍ട്രീയ ജനതാദള്‍, സമാജ്‍വാദി ജനതാദള്‍ എന്നിവ ലയിച്ച് ഒരു പാര്‍ട്ടിയാകാനുള്ള ആലോചനയ്‍ക്കായി ഞായറാഴ്ച്ച എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഡല്‍ഹിയില്‍ ഉടന്‍ തന്നെ യോഗം ചേരുന്നുണ്ട്. എന്നാല്‍ ഇതില്‍ പല കക്ഷികളും ചില സംസ്ഥാനങ്ങളില്‍ കൊണ്‍ഗ്രസ് മുന്നനീയോടൊപ്പമോ, ഇടത് മുന്നണികളോടൊപ്പമോ ആണ്. കേരളത്തില്‍ ജെഡിയു വലതു പക്ഷത്താണെങ്കില്‍ ജനതാദള്‍ സെക്യുലര്‍ ഇടത് പക്ഷത്തുമാണ്.
എന്നാല്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയായാല്‍ തന്നെ ഇടത് പക്ഷത്ത് മാത്രമേ നില്‍ക്കാന്‍ കഴിയൂ എന്ന ഉപാധി ജെഡി എസ് മുന്നൊട്ട് വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വീരേന്ദ്രകുമാറിനായിരിക്കും എന്ന് പറഞ്ഞ് ജെഡിയു ദേശീയ നേതൃത്വവും തലയൂരി. ഇനി പന്ത് വീരേന്ദ്രകുമാറിന്റെ കോര്‍ട്ടിലാണ്. ജനതാദള്‍ ഒറ്റ പാര്‍ട്ടിയായി മാറിയാല്‍ ഒരു മുന്നണിയിലേ തുടരാനാവൂ. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറിന്റെ തീരുമാനം നീര്‍ണ്ണായകമാണ്. അതേസമയം വീരേന്ദ്രകുമാര്‍ യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏതായാലും ലയനകാര്യത്തില്‍ ജെഡി എസ് നിലപാടില്‍ ഉറച്ചുതന്നെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തര്‍ക്കം ലയനത്തെ ബാധിച്ചേക്കും. മുലായം സിംഗ് യാദവ് പുതിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിഹ്നം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സമാജ്‍വാദി പാര്‍ട്ടീയുടെ ചിഹ്നം തന്നെയാകും എന്ന് സൂചനകളുണ്ട്.