സര്‍ക്കാരിന്റെ കണക്കിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 80 എണ്ണമെങ്കിലും ഇക്കാലയളവില്‍ അപ്രത്യക്ഷമായെന്ന് ബി ജെ ഡി എം പി പറഞ്ഞു. ഏകദേശം, 3.5 ലക്ഷം ഹിന്ദുക്കള്‍ ആണ് കശ്‌മീര്‍ താഴ്‌വരയില്‍ നിലവില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച കണക്കു പ്രകാരം 1989നു മുമ്പ് 436 ക്ഷേത്രങ്ങള്‍ കശ്‌മീരില്‍ ഉണ്ടായിരുന്നു. കേടുപാടുകള്‍ പറ്റാത്ത 266 എണ്ണവും കേടുപാടുകള്‍ പറ്റിയ 170 എണ്ണവും പുതുക്കിപ്പണിത 90 ക്ഷേത്രങ്ങളും ഉണ്ട്. ബാക്കിയുള്ള 80 ക്ഷേത്രങ്ങള്‍ക്ക് എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു.