അതേസമയം, സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ തുടര്‍ച്ചയായി നാലാം ദിവസവും പത്രവിതരണം തടസ്സപ്പെട്ടു. പുല്‍വാമയില്‍ നിന്നുള്ള ഭരണകക്ഷിയിലെ പി ഡി പി എം എല്‍ എ മുഹമ്മദ് ഖലീല്‍ ബന്ദിന് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റു. രാത്രി 11മണിയോടെ ശ്രീനഗറിലേക്ക് പോകുമ്പോള്‍ എം എല്‍ എ സഞ്ചരിച്ച വാഹനത്തിനു നേരെ പുല്‍വാമയിലെ പ്രെച്ചുവില്‍ വെച്ച് കല്ലേറ് ഉണ്ടാവുകയായിരുന്നു.