തട്ടിക്കൊണ്ടു പോയ ഗ്രാമത്തലവനെ ഭീകരര്‍ വെടിവെച്ച് കൊന്നു

ശനി, 13 ഡിസം‌ബര്‍ 2014 (13:57 IST)
തട്ടിക്കൊണ്ടു പോയ ഗ്രാമത്തലവനെ ഭീകരര്‍ വെടിവെച്ച് കൊന്നു. വടക്കന്‍ കശ്മീരിലെ സോപൂരിലെ ഗ്രാമത്തലവനും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുകൂടിയായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് മുഖം മൂടി ധരിച്ചെത്തിയ നാലംഗ ഭീകരര്‍ അറുപത്തിരണ്ടുകാരനായ ഗുലാം മുഹമ്മദിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ച രാവിലെ വീട്ടില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ അകലെനിന്ന് വെടിയെറ്റ് മരിച്ച നിലയില്‍ ഗുലാം മുഹമ്മദിനെ കണ്ടെടുക്കുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും വെടിയേറ്റ പാടുകളുണ്ട്. രണ്ടാഴ്ച മുന്‍പ് ഷോപിയാനിലെ ഗ്രാമത്തലവനെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക