ഇന്ത്യക്കെതിരെ പോരാടാന്‍ നിര്‍ദേശിച്ച് ഹിസ്ബുൽ മുജാഹിദ്ദീന്റെ വിഡിയോ
കാശ്‌മീരിലെ യുവാക്കളോട് ജിഹാദിനായി പോരാടാൻ ഹിസ്ബുൽ മുജാഹിദ്ദീന്റെ വിഡിയോ. ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന വിഡിയോ കശ്മീരിലെ വിവിധ മേഖലകളിലാണ് പ്രചരിക്കുന്നത്. പരിശീലനം നേടിയ മുന്നൂറോളം ഭീകരര്‍
ജിഹാദിനായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ യുവാക്കളെ ആഹ്വാനം ചെയ്‌തുള്ള വിഡിയോ ആദ്യമായിട്ടാണ് കശ്മീരിൽ പ്രചരിക്കുന്നത്. പാക് അധിനിവേശ കശ്മീരിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനായി കാത്തുനിൽക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിഡിയോ പുറത്തു വന്നത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് ഭീകരസംഘടനകൾ പാക്ക് പിന്തുണയോടെ നടത്തുന്ന 17 ഭീകരക്യാപുകളുടെ വിശദാംശങ്ങളും ഇന്ത്യയ്ക്കു ലഭിച്ചിട്ടുണ്ട്.