കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 20 നവം‌ബര്‍ 2021 (16:18 IST)
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരസംഘടനയായ ടിആര്‍എഫിന്റെ കമാന്‍ഡര്‍ അഫാഖിനെ സൈന്യം ഗോപാല്‍പ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍