9.35 AM: കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി ഇന്ത്യ സഖ്യം. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 49 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് 23 സീറ്റുകളില്‍ മാത്രം. പിഡിപി മൂന്നിടത്ത് ലീഡ് ചെയ്യുന്നുണ്ട്
9.10 AM: വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ജമ്മു കശ്മീരില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആകെയുള്ള 90 സീറ്റുകളില്‍ 49 ഇടത്ത് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിച്ചാണ് ജമ്മു കശ്മീരില്‍ ജനവിധി തേടിയത്. പിഡിപി നാലിടത്ത് ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ലീഡ് വെറും 29 സീറ്റുകളില്‍
ജമ്മു കശ്മീരില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ചുരുങ്ങിയത് 35 മുതല്‍ 46 സീറ്റുകള്‍ വരെ ഈ സഖ്യം നേടുമെന്നും പിഡിപിയുടെ പിന്തുണയോടെ ഭരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പറയുന്നത്.
ജമ്മു കശ്മീരില്‍ 90 സീറ്റുകളിലേക്കായി 873 സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ട്ടിക്കള്‍ 370 എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായതിനാല്‍ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.