ജമ്മുവില്‍ കാട്ടുതീയെത്തുടര്‍ന്ന് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു

Webdunia
ബുധന്‍, 11 ജൂണ്‍ 2014 (09:19 IST)
കാട്ടുതീ പടര്‍ന്ന ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കുഴിബോംബ് സ്‌ഫോടന പരമ്പര. ഇരുപതിലേറെ കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍കേട്ട് ഗ്രാമവാസികള്‍ പരിഭ്രാന്തരായി.

അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സൈന്യം സ്ഥാപിച്ച നിരവധി ക്യാമറകളും സെന്‍സറുകളും സ്ഫോടനത്തില്‍ നശിച്ചു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറിലാണ്  ഇന്നലെ രാത്രി കാട്ടുതീ പടര്‍ന്നുപിടിച്ചത്.