ജെയ്ഷ്-ഇ- മുഹമ്മദിനെ ഉപയോഗിച്ച് കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പാക് പദ്ധതി
തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ പ്രകോപിപ്പിച്ചും, ഭീകരാക്രമണങ്ങള്‍ നടത്തിയും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുന്ന പാക് ചാരസംഘടനയായ ഐഎസ്ഐ അടുത്ത ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ്.
2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തി രാജ്യത്തെ ഞെട്ടിച്ച ജെയ്ഷ്-ഇ- മുഹമ്മദ് എന്ന പാക് ഭീകര സംഘടനയേ ഉപയോഗിച്ച് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഐഎസ്ഐ പദ്ധതി. ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ചില സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തുന്നതിനാണ് ഐഎസ്ഐ ജെയ്ഷ്-ഇ- മുഹമ്മദിന്റെ സഹായം തേടിയിരിക്കുന്നതെന്ന് റോ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഭീകരര്‍ക്ക് ആവശ്യമായ സഹായം ഐഎസ്ഐ ലഭ്യമാക്കും.
പാകിസ്ഥാനിലും നിരവധി തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ജെയ്ഷ് ഇ മുഹമ്മദിനെ പാക് സര്‍ക്കാര്‍ 2002ല്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഐ.എസ്.ഐ പോലെയുള്ള ഏജന്‍സികളുടെ സഹായത്തോടെ സംഘടനയുടെ പ്രവര്‍ത്തനം തുടരുകയാണ്.