വടക്കന്‍ കശ്‌മീരിലെ ഹന്ദ്വാരയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ ആയിരുന്നു ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സൈനികര്‍ തിരിച്ച് വെടിവെക്കുകയായിരുന്നു.