മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി പുതിയ തട്ടകത്തിലേക്ക്. പത്തു വര്‍ഷത്തോളം ടൈംസ് നൌ ചാനലില്‍ പ്രവര്‍ത്തിച്ച അര്‍ണബ് നവംബറില്‍ ആയിരുന്നു രാജിവെച്ചത്. രാജി വെയ്ക്കുമ്പോള്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു അര്‍ണബ്. തുടര്‍ന്ന്, അര്‍ണബ് എങ്ങോട്ടെന്നുള്ള ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.
ടൈംസ് നൌവിലെ പ്രതിദിന വാര്‍ത്താ പരിപാടിയായ ന്യൂസ് അവറിലൂടെ രാജ്യമെങ്ങും ഗോസ്വാമിക്ക് നിരവധി പ്രേക്ഷകര്‍ ആണുള്ളത്. നേരത്തെ, ടെലഗ്രാഫ്, എന്‍ ഡി ടി വി എന്നീ മാധ്യമസ്ഥാപനങ്ങളിലും അര്‍ണബ് പ്രവര്‍ത്തിച്ചിരുന്നു.