ഐഎസ്ഐഎസ് ഭീകരുടെ ടീ ഷര്‍ട്ട് ധരിച്ചുള്ള ഫോട്ടോ: രണ്ട് പേര്‍ അറസ്റ്റില്‍

ചൊവ്വ, 5 ഓഗസ്റ്റ് 2014 (15:36 IST)
ഐഎസ്ഐഎസ് എന്ന ഭീകര സംഘടനയുടെ ചിഹ്നങ്ങളും പേരും പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്ത രണ്ടുപേരെ തമിഴ്നാട്ടില്‍ പൊലീസ് അറസ്റ്റ് ചെയ്തു.അബ്‌ദുല്‍ റഹ്‌മാന്‍, റില്‍വാന്‍ എന്നിവരാ‍ണ് പൊലീസ് പിടിയിലായിരിക്കുന്നത്.കലാപ പ്രവനത്തനങ്ങള്‍,​ ക്രിമിനന്‍ ഗൂഢാലോചന,​ ടീഷര്‍ട്ടുകളുടെ വിതരണം എന്നീ  കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നേരത്തെ ഐഎസ്‌ഐഎസിന്റെ പേര്‌ പ്രിന്റുചെയ്‌ത ഷര്‍ട്ട്‌ ധരിച്ച് നില്‍ക്കുന്ന ഒരു കൂട്ടം ആളുകളുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഇറാഖില്‍ നിന്നും നഴ്സുമാര്‍ സുരക്ഷിതമായി തിരിച്ചെത്തിയത് ആഘോഷിക്കാനാണ് തങ്ങള്‍ ടീ ഷര്‍ട്ട് ഒര്‍ഡര്‍ ചെയ്തതെന്ന് അറസ്റ്റിലായവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു.ടീ ഷര്‍ട്ടുകള്‍  നിര്‍മ്മിച്ചത്‌ തിരുപ്പൂരിലാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ  ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക