തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണം; ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഡല്‍ഹി പൊലീസ് പിടികൂടി

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (12:10 IST)
ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന മുന്നുപേരെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേര്‍ന്ന് ഉത്തരപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടുപിടിച്ചത്.
 
ജലന്ധര്‍, മുംബൈ, ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭീകരരെന്ന് സംശയിക്കുന്ന മുന്നുപേരെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അതേസമയം സുരക്ഷ സേനകള്‍ ആറ് പേരെ കൂടി പിടികൂടിയെന്ന് വിവരമുണ്ട്.
 
ഐ എസ് ബന്ധമുള്ളവര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആന്ധ്രാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം, മഹാരാഷ്ട്രാ, പഞ്ചാബ്, ബിഹാര്‍ പൊലീസ് എന്നിവരുമായി സഹകരിച്ചാണ് ഡല്‍ഹി പൊലീസ് ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയത്. അറസ്റ്റിലായവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. സംഭവത്തെ  കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
 
Next Article