മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള ഇനി കേരളത്തില്‍. നിയമസഭ തെരഞ്ഞടുപ്പില്‍ മിനിമം ഭൂരിപക്ഷംപോലും ലഭിക്കാതെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുകയാണ്. തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ ഇറോം ശര്‍മിളക്ക് ലഭിച്ചത്. മണിപ്പൂരിവിട്ട് കേരളത്തിലേക്ക് പോകാനൊരുങ്ങുന്നത് യോഗചെയ്യാനും മറ്റ് ആത്മീയ കാര്യങ്ങള്‍ക്കുമായാണ്.