രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഞ്ച് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (14:38 IST)
ഡൽഹി: ബലാകോട്ടിൽ ജേയ്ഷെ മുഹമ്മദിന്റെ ഭീകര താവളം ഇന്ത്യ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനകത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷന വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നൽകി.
 
ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾക്കാണ് അതീവ ജാഗ്രർതാ നിർദേസം നകിയിരിക്കുന്നത്. കശ്മീരിലും അതിർത്തി പ്രദേശങ്ങളിൽ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. 
 
രാജ്യത്തെ 8 വിമാനത്താവളങ്ങൾ സുരക്ഷയുടെ ഭാഗമായി മൂന്ന് മാസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ജമ്മു, ലേ, ശ്രീനഗർ, പത്താൻ കോട്ട് എന്നീ വിമാനത്താവളങ്ങളിൽ നിന്നും നേരത്തെ തന്നെ സർവീസുകൾ നീർത്തിവച്ചിരുന്നു. ഇതു കൂടതെ അമൃത്‌സർ ഡെഹ്‌റാഡൂൺ വിമനത്താവളങ്ങളും അടച്ചിടാൻ നിർദേശം നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article