ഷീനയ്ക്കൊപ്പം മകന് മിഖൈല്‍ ബോറയെയും വധിക്കാന്‍ ശ്രമിച്ചിരുന്നതിന് തെളിവ് ലഭിച്ച സാഹചര്യത്തില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ വധശ്രമത്തിനും കേസെടുത്തു. അതേസമയം, ഷീനയുടെ കൊലപാതകത്തെ കുറിച്ച് ഇന്ദ്രാണി മൂഖര്‍ജി തുറന്ന് പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമങ്ങളിലൂടെ എല്ലാം വെളിപ്പെടുത്തുമെന്ന് മിഖൈല്‍ ബോറ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.