ഹിന്ദുനിയമപ്രകാരം ഇത്തരം വിവാഹങ്ങൾ നിലവിലുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിവാഹം വിശുദ്ധമായാണ് ഇന്ത്യൻ സമൂഹം കണക്കാക്കുന്നതെന്നും ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്നയാളും മറ്റ് ചിലരും ചേർന്നാണ് ഹർജി നൽകിയത്. സ്വവർഗ വിവാഹത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശത്തിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.