നാവികസേനയില്‍ ഇനി വനിതകള്‍ക്കും വിരമിക്കല്‍ പ്രായം വരെ സേവനം അനുഷ്ഠിക്കാം
ശനി, 5 സെപ്‌റ്റംബര്‍ 2015 (15:23 IST)
നാവിക സേനയില്‍ സ്ത്രീകള്‍ക്ക് ഇനി വിരമിക്കല്‍ പ്രായം വരെ സേവനം അനുഷ്ഠിക്കാം. നിലവില്‍ ഷോര്‍ട്ട് കമ്മീഷന്‍ ഓഫീസര്‍ പദവിയില്‍ മാത്രമേ വനിതകള്‍ക്ക് നാവികസേനയില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു. ഈ വിവേചനം ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവൊടെ ഇല്ലാതായിരിക്കുകയാണ്‍. പെര്‍മനന്റ് കമ്മീഷന്‍ പദവിയുടെ നിഷേധംവനിതകളുടെ വളര്‍ച്ചയ്ക്ക് വിഘാതമാണെന്ന്‍ നിരീക്ഷിച്ചുകൊണ്ടാണ് കോടതി ലിംഗ് നീതി ഉയര്‍ത്തിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.
നാവികസേനയിലെ ഈ വിവേചനത്തിനെതിരെ 19 വനിതാ നാവികസേനാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തര്‍ക്കവ്. ലിംഗവിവേചനമാണ് നാവികസേന തുടരുന്നതെന്നായിരുന്നു ഇവരുടെ പരാതി. വ്യോമസേനയിലും കരസേനയിലും വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ പദവി നേരത്തെ നല്‍കിയിരുന്നു.
പൂര്‍ണ സര്‍വീസ് കാലവധിയുള്ളവര്‍ക്ക് മാത്രമാണ് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നത്. 20 വര്‍ഷമെങ്കിലും സേവനം നടത്തുന്നവര്‍ക്ക് മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളു. ഷോര്‍ട്ട് കമ്മീഷന്‍ ഓഫീസര്‍മാരായാല്‍ പരമാവധി 15 വര്‍ഷം മാത്രമെ സര്‍വീസ് ഉണ്ടാകു. അതിനു ശേഷം സേനയില്‍ നിന്ന് പുറത്ത് പോകേണ്ടതായി വരും.