ഇന്ത്യയിലെ മുസ്‌ലിങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ലെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യക്കാർ ആരും അങ്ങനെ ചെയ്തിട്ടില്ല. ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാനായി ചില വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ തകർത്തത് എന്നു മോ;ഹൻ,ഭാഗവത് പറഞ്ഞു. മുംബൈയിൽ വിരട്ട് ഹിന്ദു സമ്മേളനത്തിൽ സംസാരിക്കുവേയാണ് മോഹൻ ഭാഗവതിന്റെ പ്രസ്ഥാവന.
ഇന്ന് നമ്മൾ വിദേശ ശക്തികളിൽ നിന്നും സ്വതന്ത്രരാണ്. തകർക്ക്പെട്ടതെല്ലാം പുനസ്ഥാപിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. അധിനിവേശ ശക്തികൾ തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കേണ്ടത് നമ്മുടെ കടമയാണ്` അതിനു വേണ്ടിയുള്ള സമരം തുടരും. രമക്ഷേത്രം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സംസ്കാരം മുറിഞ്ഞില്ലാതാകും എന്നും മോഹൻ ഭാഗവത് പറഞ്ഞു