കശ്മീര്‍ പ്രളയബാധിത മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം മടങ്ങും
ശനി, 20 സെപ്‌റ്റംബര്‍ 2014 (10:50 IST)
ജമ്മുകശ്മീര്‍ പ്രളയബാധിത മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം മടങ്ങും. സൈന്യത്തെ തിരികെ വിളിച്ചെങ്കിലും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈന്യം ജമ്മുകശ്മീരില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. 84 ഹെലികോപ്റ്ററുകളടക്കം 30,000 സൈനികരെയാണ് കശ്മീരില്‍ വിന്യസിച്ചിരുന്നത്. ദുരന്തനിവാരണ സേനയും സ്ഥലത്ത് കര്‍മനിരതരായിരുന്നു.
നിലവില്‍ റോഡ് ശൃംഖലയുടെ പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ ശബ്ദവനയ്ക്കു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സൈന്യം അറിയിച്ചു.