ഇന്ത്യ ഡബ്ള്യു ടി ഒ വ്യാപാര സേവന കരാര്‍ ഒപ്പുവയ്ക്കും

വ്യാഴം, 13 നവം‌ബര്‍ 2014 (16:40 IST)
ഇന്ത്യ  ലോക വ്യാപാര സംഘടനയുടെ വ്യാപാര സേവന കരാര്‍ ഒപ്പുവയ്ക്കും.നേരത്തെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സംഭരണം എന്നിവയുടെ കാര്യത്തില്‍ കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയുടെ ആശങ്ക പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചെന്നാണ് വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളടെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. മ്യാന്‍മറില്‍ വച്ച് പ്രസിഡന്റ് ബരാക്ക് ഒബാമയും നരേന്ദ്ര മോഡിയും തമ്മില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും സമവായത്തിലെത്തിയത്.

കരാറിലെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സംഭരണം എന്നിവ സംബന്ധിച്ച  വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. 1986-87 സാമ്പത്തിക വര്‍ഷത്തെ വിലയുടെ അടിസ്ഥാനത്തില്‍ സംഭരിക്കാവുന്ന ഭക്ഷ്യധാന്യത്തിന്റെ തോത് നിശ്ചയിക്കുന്നത് ശരിയല്ലെന്നും ഭക്ഷ്യസബ്‌സിഡി ആകെ ഉത്പാദനത്തിന്റെ പത്തു ശതമാനമായി നിജപ്പെടുത്തരുതെന്നുമായിരുന്നു കരാറിനെതിരെ  ഇന്ത്യയുടെ പ്രധാന വാദങ്ങള്‍. ഇന്നലെ മ്യാന്‍മറില്‍  മുന്‍കൂട്ടി നിശ്ചയിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റിനെ കണ്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക