ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കട്ജു
ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വീണ്ടും അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. സത്യം ബ്രൂയാത് എന്ന ബ്ലോഗിലാണ് ഇക്കാര്യം പറഞ്ഞത്.
ബ്ലോഗില്‍ ഇന്ദിരാഗാന്ധിയുടെ കാലത്തേതിന് സമാനമായി ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പൗരാവകാശങ്ങളും അടിച്ചമര്‍ത്തപ്പെടുമെന്നും കട്ജു പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും തൊഴില്‍ രാഹിത്യം വര്‍ദ്ധിക്കുകയാണെന്നും കട്ജു പറഞ്ഞു.
ഇതുകൂടാതെ രാജ്യ വ്യാപകമായി പലതരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാകുമെന്നും ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നും കട്ജു ബ്ലോഗില്‍ കുറിച്ചു.