സിജിഎസ് ബറാകുഡ ഇന്ത്യ ഈ മാസം കൈമാറും

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (11:37 IST)
ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച നിരീക്ഷണകപ്പലായ സിജിഎസ് ബറാകുഡ മൌറീഷ്യസിന് ഈ മാസം കൈമാറും. വിപണനം ലക്ഷ്യമാക്കി നിര്‍മ്മിച്ച യുദ്ധക്കപ്പലാണ് സിജി എസ് ബറാകുഡ. കപ്പലിന് 75 അടി നീളവും 15 അടി വീതിയുമുണ്ട്. 300 കോടി രൂപയ്ക്കാണ് മൌറീഷ്യസ് കപ്പല്‍ വാങ്ങുന്നത്.

ഇന്ത്യ കയറ്റുമതി ചെയ്യുന്ന ആദ്യ യുദ്ധക്കപ്പലെന്ന് പ്രത്യേകതയും സി.ജി.എസ് ബറാകുഡയ്ക്കുണ്ട്. മൌറീഷ്യസിനെക്കൂടാതെ ശ്രീലങ്കയ്ക്കയ്ക്കും യുദ്ധകപ്പല്‍ നിര്‍മ്മിച്ച് നല്‍കാന്‍ കരാറായിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാര്‍ഡന്‍ റീച്ച ഷിപ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡാണ് ബറാകുഡ നിര്‍മ്മിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.