കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി. ഇനി പാകിസ്ഥാനോട് വിട്ടുവീഴ്ച വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ശക്തമായി തിരിച്ചടിക്കാന്‍ അതിര്‍ത്തി രക്ഷാസേനയ്ക്കും സൈന്യത്തിനും മോഡി പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. പാക് ആക്രമം നിര്‍ത്തും വരെ ഒരു ചര്‍ച്ചയും വേണ്ടെന്നും വിട്ടുവീഴ്ച ആവശ്യമില്ലെന്നും മോഡി കര്‍ശന നിര്‍ദ്ദേശം നല്‍കി.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം തുടരുന്ന വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍കൂടി മരിച്ച സാഹചര്യത്തിലാണ് നീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കിയത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തിനു നേരേ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്നലെ ഒരമ്മയും മകളും മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന വെടിവെപ്പില്‍ നാല് ബിഎസ്എഫ്. ജവാന്‍മാരുള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിര്‍ത്തികടന്നുള്ള വെടിവെപ്പ് പാകിസ്ഥാന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചകളില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.