രാജ്യത്തെ ആദ്യ ആണ്ടർവാട്ടർ മെട്രോ കൊൽക്കത്തയിൽ ഈ മാസം സർവീസ് ആരംഭിക്കും

വെള്ളി, 9 ഓഗസ്റ്റ് 2019 (18:40 IST)
രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ സർവീസ് ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും എന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. കൊൽക്കത്തയിലെ ഹുഗ്ലി നദിക്ക് അടിയിലൂടെയാണ് പ്രത്യേക ടണൽ വഴി മെട്രോറെയി പാത നിർമ്മിച്ചിരിക്കുന്നത്. കൊൽക്കത്ത മെട്രോ ലൈൻ 2 ഈസ്റ്റ് വെസ്റ്റ് മെട്രോയിലാണ് ഈ സർവിസ് ഉൾപ്പെടുന്നത്.
 
രണ്ട് ഘട്ടമയിട്ടാണ് 16 കിമോമീറ്റർ നീളമുള്ള ഈ പദ്ധതി പൂർത്തീകരിക്കുക. എന്നാൽ സാൾട്ട് ലേക്ക് സെക്ടർ 5 സ്റ്റേഷൻ മുതൽ സാൾട്ട്‌ലേക്ക് ജങ്‌ഷൻ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഈമാസം അവസാനത്തോടെ സർവീസ് ആരംഭിക്കും. അണ്ടർ വാട്ടർ മെട്രോ പൂർത്തിയാകുന്നതോടെ യാത്ര സമയം വലിയ രീതിയിൽ കുറക്കാനാകും.
 
2017 ഏപ്രിലിലാണ് നദിക്ക് അടിയിലൂടെയുള്ള തുരങ്കങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. 30 മീറ്റർ അഴത്തിലൂടെ കടന്നുപോകുന്ന ടണലുകൾക്ക് 520 മീറ്റർ മീളമുണ്ട്. ഇന്ത്യയിലെ അദ്യ മെട്രോ സർവീസ് ആരംഭിച്ചത് കൊൽക്കത്ത നഗർത്തിലായിരുന്നു. ഇപ്പോൾ ആദ്യ അണ്ടർവാട്ടർ മെട്രോ സർവീസും ആരംഭിക്കുന്നത് കൊൽക്കത്തയിലാണ് എന്ന പ്രത്യേകതയും ഉണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍