സംഘർഷം രൂക്ഷം; ഇന്ത്യയുടെ ഈദ് ഉപഹാരം പാകിസ്ഥാന്‍ നിരസിച്ചു
സമാധാന ചര്‍ച്ചകള്‍ക്കായി ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാര്‍ ശ്രമം നടത്തുന്നതിനിടെ അതിര്‍ത്തിയില്‍ പുകഞ്ഞ്നുതുടങ്ങിയ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യന്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടി. വാഗാ അതിർത്തിയിൽ ഇന്ത്യൻ സേന നൽകിയ ഈദ് ഉപഹാരങ്ങൾ പാക്ക് സൈന്യം നിരസിച്ചു. പന്ത്രണ്ട് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പാകിസ്ഥാൻ വീസ നിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഭവവികാസങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. അതിനിടെ പ്രശ്നപരിഹാരത്തിന് ഇന്ത്യ മുന്നോട്ടുവന്നാൽ സഹകരിക്കാമെന്നാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പറയുന്നത്.
പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും അകൽച്ചയ്ക്ക് കാരണമായത്. പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചും പാക് സൈന്യം ഇവിടെ ആക്രമണം തുടരുകയാണ്.