അതിരു കാക്കാന്‍ ഉറച്ച് കശ്മീരില്‍ രണ്ടാനിര പ്രതിരോധ സേന

തിങ്കള്‍, 20 ഏപ്രില്‍ 2015 (15:51 IST)
ജമ്മു-കാശ്മീരിലെ ഇന്ത്യാ - പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷ കൂട്ടാന്‍ രണ്ടാം നിര പ്രതിരോധ നിര കൊണ്ടുവരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. അടുത്ത കാലത്തായി സാംബ വഴി ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതും പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ ആക്രമിച്ചതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.  ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ചു.

202 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിയില്‍ രണ്ടാം സുരക്ഷാവലയം നിര്‍മ്മിക്കാനാണ് നീക്കം. ബി‌എസ്‌എഫിന്റെ പ്രതിരോധ നിര കൂടാതെ പരാമിലിട്ടറി, സംസ്ഥാന പോലീസ് എന്നീ സേനകളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തിയാണ് രണ്ടാം സുരക്ഷാ വലയം കൊണ്ടുവരിക. രണ്ടാം നിര പ്രതിരോധം കുറവായതിനാലാണ് കൂടുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ കശ്മീരില്‍ ഉണ്ടാകുന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക