പാകിസ്ഥാന്റെ വ്യോമാഭ്യാസമൊക്കെ എന്ത്... ഇന്ത്യ നടത്തിയ അഭ്യാസങ്ങള്‍ ആറുമറിഞ്ഞില്ല - ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (18:43 IST)
ഉറി ആക്രമണത്തിന് ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ വ്യോമാഭ്യാസവുമായി ഇന്ത്യ. പാക് യുദ്ധവിമാനങ്ങൾ അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി.
അതീവ ജാഗ്രതാ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശ്രീനഗർ മുതൽ ബികനെർ വരെയുള്ള പതിനെട്ടോളം വ്യോമതാവളങ്ങളിലാണ് സൈനികാഭ്യാസം നടന്നത്.
ഇന്ത്യയുടെ ഭാഗത്തു നിന്നും തിരിച്ചടിയുണ്ടാകുമെന്ന ഭയത്തില്‍ എഫ് - 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ വ്യോമാഭ്യാസം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയും അതേ പാത സ്വീകരിച്ചത്.
പ്രതിരോധവും ആക്രമണവും മെച്ചപ്പെടുത്തുന്നതിനായാണ് വെസ്റ്റേൺ എയർ കമാൻഡ് വ്യോമാഭ്യാസം നടത്തിയതെന്നാണ് സൂചന. അതേസമയം, സൈനികാഭ്യാസവും യുദ്ധവിമാനങ്ങള്‍ അടിയന്തരമായി റോഡില്‍ ലാന്‍ഡിംഗ് നടത്തി പരീക്ഷണം നടത്തിയതുമായ വാര്‍ത്തകള്‍ പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.