നവാസ് ഷെരീഫുമായി സുഷമാ സ്വരാജ് കൂടിക്കാഴ്‌ച നടത്തും
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്ന് പാകിസ്താനിലെത്തും. അഞ്ചാമത് മന്ത്രിതല അഫ്‌ഗാന്‍ സമ്മേളനത്തില്‍ (ഹാര്‍ട്ട് ഓഫ് ഏഷ്യ) പങ്കെടുക്കാനാണ് സുഷമ ഇസ്‌ലാമാബാദിലേക്ക് പോകുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരുമായി സുഷമ ചര്‍ച്ചനടത്തും.
വിദേശസെക്രട്ടറി ജയ്ശങ്കറും സുഷമയ്‌ക്കൊപ്പം പാകിസ്താനിലേക്ക് പോകുന്നുണ്ട്. 2012ലാണ് ഇന്ത്യയുടെ വിദേശമന്ത്രി അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ചത്. അന്നത്തെ യുപിഎ സര്‍ക്കാറിലെ വിദേശമന്ത്രി എസ്എം കൃഷ്ണയുടെ സന്ദര്‍ശനത്തിലാണ് വിസാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചുള്ള തീരുമാനമുണ്ടായത്.