പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൂടുതൽ തെളിവെടുപ്പിനായി എത്തിയ പാക് അന്വേഷണ സംഘത്തെ സുരക്ഷാസേനകളിലേയും സൈന്യത്തിലെ സാക്ഷികളേയും കാണാൻ അനുവദിച്ചില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് അറിയിച്ചു. എന്നാൽ ഭീകരാക്രമണം ഇന്ത്യ അസൂത്രണം ചെയ്തതാണെന്ന പാകിസ്താന്റെ ആരോപണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർത്താൻ കാരണം കാശ്മീർ പ്രശ്നമാണെന്നും ഇന്ത്യയാണ് അസ്വാരസ്യങ്ങൾക്ക് മുഖ്യ കാരണമെന്നും പാകിസ്താൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് ഇന്നലെ അറിയിച്ചിരുന്നു. പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൂടുതൽ തെളിവെടുപ്പിനായി പാക് അന്വേഷണ സംഘം ഇന്ത്യയിലേക്ക് വന്നത് പാകിസ്താനിൽ അന്വേഷണം നടത്താൻ ഇന്ത്യയെ അനുവദിക്കാമെന്ന ധാരണയിൽ ആയിരുന്നില്ലെന്നും ബാസിത് പറഞ്ഞിരുന്നു.