ഇന്ത്യയെ പിന്നില്‍നിന്നു കുത്തുന്ന ഒരു രാജ്യത്തോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ അനുവദിക്കില്ല. അതിര്‍ത്തിയില്‍ സൈനികള്‍ പാക് ആക്രമണം നേരിടുബോഴാണ് ഇവിടെ ക്രിക്കറ്റ് മത്സരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരുടെ നാട്ടില്‍നിന്നുള്ളവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ക്രിക്കറ്റ് ബോളിനെ ബോംബിനോടു താരതമ്യപ്പെടുത്തിയ താക്കറെ ഒരേ സമയത്ത് രണ്ടും എറിയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇന്ത്യയെ പിന്നില്‍നിന്നു കുത്തുന്ന ഒരു രാജ്യത്തോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അംഗീകരിക്കാനാവില്ല. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍, കൈയില്‍ ബോംബുമായി നില്‍ക്കുന്നവരെയാണു കാണുന്നതെന്നും താക്കറെ പറഞ്ഞു.
അതേസമയം, ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ടീം കൊല്‍ക്കത്തയിലെത്തി. ശനിയാഴ്‌ച വൈകിട്ട്
ശക്തമായ സുരക്ഷയുടെ നടുവിലാണ് പാക് ഇന്ത്യയില്‍ എത്തിയത്. ബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത പൊലീസും പഴുതുകളില്ലാത്ത സുരക്ഷയൊരുക്കാമെന്ന കത്ത് ഐസിസിക്കു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ലോകകപ്പില്‍ പങ്കെടുക്കുന്നതിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്. പാക് ടീം പിന്മാറിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തതോടെ പാകിസ്ഥാന്‍ വെട്ടിലാകുകയായിരുന്നു. 19നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.