ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്കു നേരെ പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു

ശനി, 24 ഒക്‌ടോബര്‍ 2015 (09:04 IST)
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യന്‍ സൈനികപോസ്‌റ്റുകള്‍ക്കു നേരേ പാക് വെടിവെപ്പ്. വെടിവെപ്പ് തുടരുകയാണ്. ഇതുവരെ ഒമ്പതു ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയും സാംബ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുശേഷമാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് വെടിവയ്പു തുടങ്ങിയത്. പാകിസ്ഥാന്റെ വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സാംബ മേഖലയില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരിലൊരാളാണ് മരിച്ചത്. രണ്ട് പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മംഗുചക്കിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണു വെടിവയ്പ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക