കശ്മീർ സുരക്ഷാ സേനയെ കുറിച്ചുള്ള വളരെ പ്രാധാന്യമേറിയ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിക്കാണ് തൻവീർ കൈമാറിയത്. ഇന്ത്യൻ സേന കമാൻഡർ എന്ന വ്യാജേനയാണ് പാകിസ്ഥാൻ ഭീകരർ ഫോൺ വിളിച്ചത്. വിവരങ്ങൾ കൈമാറുന്നതിനു എസ്പിയുടെ അനുവാദം വേണമെന്ന് തൻവീർ പറഞ്ഞു. എന്നാൽ പിന്നീടു വാട്സ്ആപ് മുഖേന ഈ വിവരങ്ങൾ തൻവീർ പാക്കിസ്ഥാനു കൈമാറിയതായാണു സൂചന. തൻവീർ പാക്കിസ്ഥാൻ ഏജൻസികളുമായി ബന്ധപ്പെട്ടുവെന്നും വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തി
കൺട്രോൾ റൂമിലേക്കെത്തിയ ഈ കോളിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാക്കിസ്ഥാനിൽനിന്നു കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് പല തവണ ഫോൺകോൾ വന്നതായാണ് വിവരം. വിളിക്കുന്നവർ സേനാ ഉദ്യോഗസ്ഥനെന്നോ അല്ലെങ്കിൽ സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥനെന്നോ പരിചയപ്പെടുത്തിയ ശേഷമായിരിക്കും സേനയെക്കുറിച്ചുള്ള വിവരങ്ങൾ ചോദിക്കുന്നത്.