കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രവര്‍ത്തനം തുടരുമെന്ന് കങ്കണ

അഭിറാം മനോഹർ
തിങ്കള്‍, 13 മെയ് 2024 (16:40 IST)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ലെന്ന് ആവര്‍ത്തിച്ച് സിനിമ നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. മാണ്ഡി ലോകസഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിയായ കങ്കണ ഒരു പൊതുറാലിയില്‍ സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കങ്കണ വ്യക്തമാക്കി.
 
നമ്മുടെ മുന്‍ഗാമികള്‍ മുഗളന്മാരുടെ കീഴിലും ബ്രിട്ടീഷുകാര്‍ക്ക് കീഴിലും നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിച്ചു. 1947ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിപ്പിക്കപ്പെടെങ്കിലും അതിന് ശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന് കീഴിലായിരുന്നു രാജ്യം. ശരിയായ അര്‍ഥത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 2014ല്‍ മോദി അധികാരം ഏറ്റെടുത്തപ്പോഴാണ്. 2014ലാണ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടുമായി മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്.
 
1947ലെ വിഭജന സമയത്ത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്‍ ഉണ്ടായി എന്നാല്‍ എന്തുകൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ല?. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള പ്രവര്‍ത്തനം തുടരുമെന്നും കങ്കണ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article