ഇന്ത്യയോട് 12 രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്: നീതി ആയോഗ്

ശ്രീനു എസ്

തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:14 IST)
ഇന്ത്യയോട് 12 രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നീതി ആയോഗ് അറിയിച്ചു. നീതി ആയോഗ് അംഗം ഡോക്ടര്‍ വികെ പോള്‍ ആണ് ഇക്കാര്യം മന്ത്രിതല യോഗത്തില്‍ പറഞ്ഞത്. അതേസമയം വാക്‌സിന്‍ ലഭിച്ചാല്‍ ഉടനെ ഒരുകോടിയോളം വരുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും 50നുമേല്‍ പ്രായമുള്ളവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുന്നതെന്ന് നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിട്ടുണ്ട്.
 
ഓക്സ്ഫഡ്-സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവീഷീല്‍ഡ്, ഭാരത് ബയോടെകും ഐസിഎംആറും സംയുക്തമായി വികസിപ്പിക്കുന്ന കൊവാക്സിന്‍, ഫൈസര്‍, എന്നീ വാക്സിനുകള്‍ അടിയന്തര വിതരണത്തിന് അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍