ഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയിൽനിന്നും ഒരേ സമയം സൈനിക പിൻമാറ്റം നടത്തുന്നതിൽ ഇരു സൈന്യങ്ങളും തമ്മിൽ ധാരണ. എട്ടാം വട്ട കോർ കമാാൻഡർ തല ചർച്ചയിലാണ് നിർണായാക തീരുമാനം ഉണ്ടായത്. യഥാർത്ഥ നിയന്ത്രണരേഖയിൽനിന്നും ഒരേസമയം സൈന്യത്തെ പിൻവലിയ്ക്കുന്നതിൽ ഏതാനും ദിവസങ്ങൾക്കകം തന്നെ മാർഗനിർദേശങ്ങൾ തയ്യാറാകും.
യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കുന്നതിൽ ഇരു രജ്യങ്ങളും തമ്മിൽ ക്രിയാത്മകമായ ചർച്ച നടത്തിയതായും ധാരണകൾ ആത്മർത്ഥമായി നടപ്പിലാക്കാൻ ശ്രമിയ്ക്കുമെന്നും കഴിഞ്ഞദിവസം സേന പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സൈനിക നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരാനും ധാരണയായി. ഒൻപതാം വട്ട കോർ കമാൻഡർ ചർച്ച ഉടൻ നടന്നേയ്ക്കും.