അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ചൈന ധാരണ
ഹിമാലയന്‍ അതിര്‍ത്തിയില്‍ വളരെക്കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ - ചൈന ധാരണ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈന സന്ദര്‍ശിക്കുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതാണ് അത്യാവശ്യം. അതിനുവേണ്ടി മുന്‍ തീരുമാനങ്ങള്‍ പരിശോധിച്ച് ശരിയായ തീരുമാനത്തിലെത്തും. അതിനായി ആദ്യം തന്നെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഡല്‍ഹിയില്‍ പറഞ്ഞു. ഹിമാലയന്‍ മലനിരകളിലെ 90,000 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലം ചൈനയുടേതാണെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇത് അരുണാചല്‍ പ്രദേശിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്.