രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു, 500 കിലോമീറ്റർ പിന്നിടാൻ വെറും രണ്ട് മണിക്കൂർ

ഞായര്‍, 5 ജൂണ്‍ 2016 (11:39 IST)
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2024ൽ ഓടിത്തുടങ്ങും. രാജ്യത്തിന്റെ നാലു കോണുകളിൽ എത്തുന്നതിനായി സുപ്രധാന നഗരങ്ങളെയാണ് ഈ പദ്ധതി തെരഞ്ഞെടുത്തിരിക്കുന്നത്. ഡൽഹി–ചണ്ഡീഗഡ്–അമൃത്‌സർ, ചെന്നൈ–ബെംഗളൂരു–മൈസൂരു അതിവേഗ പാതകളും സമാ‌ന്തരമായി വികസിപ്പിക്കും.
 
70,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കാൻ കണക്കാക്കിയിരിക്കുന്നത്. എന്നാൽ നിർമാണം പൂർത്തിയായി കഴിയുമ്പോൾ 98,000 കോടി രൂപയാകും. 350 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത്. 500 കിലോമീറ്റർ പിന്നിടാൻ ഏകദേശം രണ്ടോ മൂന്നോ മണിക്കൂർ മതി.
 
പെട്ടന്ന് വേഗമർജ്ജിക്കുകയും പെട്ടന്ന് വേഗം കുറയുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഏറെക്കുറെ വിമാന ടിക്കറ്റ് നിരക്കായിരിക്കും ബുള്ളറ്റ് ട്രെയിനിലും. ബോർഡ് യോഗങ്ങൾ വരെ ചേരാൻ കഴിയുന്ന സൗകര്യങ്ങൾ ബുള്ളറ്റിനെ കൂടുതൽ ആകർഷകമാക്കിയേക്കും. പ്രാഥമിക തടസ്സങ്ങൾ ഈ വർഷം തന്നെ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് നിർമാണം മുന്നോട്ട് പോകുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക