അതിർത്തിക്കടുത്തുള്ള ഫോർവേഡ് എയർബേസ് സർവസജ്ജം, നിരന്തരം നിരീക്ഷണ പറക്കലുകൾ നടത്തി വ്യോമസേന

തിങ്കള്‍, 6 ജൂലൈ 2020 (07:47 IST)
കിഴക്കൻ ലഡാക്കിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ചൈന അതിർത്തിയ്ക്ക് സമീപത്തെ ഫോർവേഡ് എയർബേസ് സജീവമാക്കി ഇന്ത്യൻ വ്യോമ സേന. യുദ്ധ വിമാനങ്ങൾ ഫോർവേർഡ് വിമാന താവളത്തിൽനിന്നും നിരന്തരം നിരീക്ഷണ പറക്കലുകൾ നടത്തുന്നുണ്ട്. വ്യോമസേനയുടെ സഹായത്തോടെ അതിർത്തിയിൽ സൈനിക വിന്യാസവും വർധിപ്പിച്ചു. സുഖോയ്-30, എംകെഐ, മിഗ്-29, പോർ വിമാനങ്ങളാണ് ഫോർവേർഡ് എയർബേസിൽ വിന്യസിച്ചിരിയ്ക്കുന്നത്.
 
ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ പ്രത്യക്രമണത്തിനും സൈനിക നീക്കത്തിനുമായാണ് പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിരിയ്ക്കുന്നത്. അമേരിക്കൻ നിർമ്മിത സി -17, സി -130 ജെ, റഷ്യൻ നിർമിത ഇല്യുഷിൻ-76, അന്റോനോവ്-32 എന്നീ വിമാനങ്ങളാണ് ദൂര സ്ഥലങ്ങളിൽനിന്നും അതിത്തിയ്ലേയ്ക്ക് കൂടുതൽ സൈനികരെ എത്തിയ്ക്കുന്നതിന് ഉപയോഗിയ്ക്കുന്നത്. 
 
കൂടുതൽ യുദ്ധോപകരണങ്ങളും ആയുധങ്ങളുമായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും അതിർത്തിയിലെത്തിയിട്ടുണ്ട്. അമേരിക്കൻ നിർമ്മിച്ച അപ്പാച്ചെ ഹെലെകൊപ്റ്ററുകളും അതിർത്തിയിൽ നിരീക്ഷണം നടത്തുന്നുണ്ട്. സുഖോയ്-30, എംകെഐ, ജാഗ്വർ, മിറാഷ് 2000, ചിനുക് ഹെവി ലിറ്റ് ഹെലികോപ്റ്ററുകൾ എന്നിവ ശ്രീനഗർ, ലേ വ്യോമ താവളങ്ങളിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍