സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ട വിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു

വെള്ളി, 6 മെയ് 2016 (13:34 IST)
പുതിയ സ്മാര്‍ട്ട് ഫോണ് നഷ്ടപ്പെട്ട വിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ജഹാനുമ സ്വദേശിനിയായ സുല്‍ത്താന ബീഗത്തെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഷാലിബന്ദയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന സുല്‍ത്താന കഴിഞ്ഞ മാസമാണ് പുതിയ ഫോണ്‍ വാങ്ങിയത്. ആ ഫോണ്‍ ബുധനാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സുല്‍ത്താനയും അവരുടെ ഉമ്മ സൂബിയാന ബീഗവും തമ്മില്‍ വഴക്കു നടന്നിരുന്നു. അതേദിവസം കനത്ത മഴയെത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കറണ്ടു പോയി. ഈ സമയം സുല്‍ത്താനയും സൂബിയാനയും ഒരുമിച്ചായിരുന്നു. 
 
ആകെ വിഷമത്തിലായ സുല്‍ത്താന തന്റെ മുറിയിലേക്ക് പോയി. വീട്ടില്‍ കരണ്ടു വന്നതിനു ശേഷം സുല്‍ത്താനയെ അന്വേഷിച്ച് മുറിയില്‍ പോയ സൂബിയാനയാണ് തൂങ്ങി മരിച്ച നിലയില്‍ മകളെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക