ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളി
ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളി. ചര്‍ച്ചയുമായി മുന്നോട്ടു പോകുവാന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിൽ ഈ മാസം 24ന് ഡൽഹിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ പാകിസ്ഥാൻ ഹുറിയത്ത് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചത് വിവാദമായിരുന്നു.ഹുറിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്, നഈം ഖാന് എന്നിവരെയാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.