ചൂടിന് വിരാമമാകുന്നു; ഉത്തരേന്ത്യയില്‍ ഇന്നു മഴയ്ക്കു സാധ്യത

തിങ്കള്‍, 1 ജൂണ്‍ 2015 (08:38 IST)
ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളില്‍ തുടരുന്ന കൊടുംചൂടിന് വിരാമമാകുന്നതായി സൂചനകള്‍. ഉത്തരേന്ത്യയില്‍ ഇന്നു മഴ പെയ്തേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് ഉഷ്ണക്കാറ്റില്‍ ഇതുവരെ 2,300 ഓളം പേരാണു മരിച്ചത്.
 
ചൂടില്‍ രാജ്യത്ത് കഴിഞ്ഞ കഴിഞ്ഞ ദിവസം മാത്രം 202 പേര്‍ മരണമടഞ്ഞു. ആന്ധ്രാപ്രദേശില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 146 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. തെലങ്കാനയില്‍ 52 പേരും മരണമടഞ്ഞു. ആന്ധ്രയിലെ ആകെ മരണസംഖ്യ 1636 ആയി. തെലങ്കാന - 541, ഒഡിഷ - 21 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ മരിച്ചവരുടെ എണ്ണം. ശനിയാഴ്ച മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് - 47.1
 
ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, ഡല്‍ഹി, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുത്ത ചൂടുകാറ്റിനെത്തുടര്‍ന്ന് ഓരോ ദിവസവും മരണസംഖ്യ വര്‍ധിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക