കുതിരക്കച്ചവടം;കെജ്രിവാളിന് മറുപടിയുമായി രാജ് നാഥ് സിംഗ്
വെള്ളി, 18 ജൂലൈ 2014 (08:16 IST)
ഡല്‍ഹിയില്‍ ബിജെപി കുതിരകച്ചവടം നടത്തുകയാണെന്ന ആദം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി.തങ്ങള്‍ ഒരിക്കലും കുതിരക്കച്ചടവം നടത്തിയിട്ടില്ലെന്നും ഇനി നടത്തുകയുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് ആരോപണത്തെപ്പറ്റി പ്രതികരിച്ചു.
ബിജെപി ഇതുവരെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ലെന്ന് നിതിന്‍ ഗഡ്കരിയും മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ലഫ്.ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മടങ്ങിയെത്തിയതിനാല്‍ സര്‍ക്കാര്‍ രൂപികരണത്തെപ്പറ്റിയുള്ള തീരുമാനം വൈകാനിടയില്ലെന്നാണ് കരുതപ്പെടുന്നത്.
അതിനിടെ ജനക്പുരി എം എല്‍ എ ആയ പ്രൊഫസര്‍ ജഗദീഷ് മുഖി മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്.