ആഭ്യന്തരമന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഇബ്രാഹിംകുഞ്ഞ്

ശനി, 1 ഓഗസ്റ്റ് 2015 (12:25 IST)
ആഭ്യന്തരമന്ത്രിക്കെതിരെ പരാതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്. നടപടിക്രമങ്ങളിലെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രിക്കെതിരെ പരാതി നല്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
 
തങ്ങളുടെ വകുപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൈ കടത്തുന്നതായി ഘടകകകക്ഷി മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞും പി ജെ ജോസഫും മുഖ്യമന്ത്രിക്ക് പരാതി നല്കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
അഴിമതിക്കേസിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി കൈക്കൊണ്ടത്. കടലുണ്ടി പാലത്തിന്റെ എട്ടു കോടിയുടെ കരാറില്‍ അഴിമതി കണ്ടെത്തിയിരുന്നു. സസ്പെന്‍ഷനിലുള്ള ടി ഒ സൂരജ് ആണ് ഒന്നാം പ്രതി,
 
സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സസ്പെന്‍ഷന്‍ നടപടി തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞും പി ജെ ജോസഫും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക