ഹോളി ആഘോഷത്തിനിടെ ഭര്‍ത്താവ് ഉന്നതജാതിയിൽ പെട്ട രാജേന്ദ്ര യാദവ് എന്നയാളുടെ ദേഹത്തേക്ക് ചായം തെറിപ്പിച്ചു. പ്രോകോപിതനായ ഇയാള്‍ വഴക്ക് ഉണ്ടാക്കിയശേഷം പൊലീസിനെ വിളിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് ബോധംനശിക്കുന്നത് വരെ പൊലീസ് ചൗധരിയെ തല്ലിച്ചതച്ചു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി. സ്റ്റേഷനില്‍ എത്തിച്ച ശേഷവും മര്‍ദ്ദനം തുടര്‍ന്നു. അവശനായ ഭര്‍ത്താവിനെ തിരികെ അദ്ദേഹത്തെ വീട്ടിൽ എത്തിച്ചതും പൊലീസാണെന്നും ജശ്വവ ദേവി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ ശരീരത്തിൽ നിറയെ പരുക്കുകളായിരുന്നു. തങ്ങളെ സഹായിക്കുന്നതിന് പകരം പൊലീസ് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നും ജശ്വവ ദേവി പറയുന്നു.