തലാസീമിയ രോഗത്തെ തുടര്‍ന്ന് റായ്പൂരിലെ ഭില്ല ഗ്രാമത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ചികിത്സയുടെ ഭാഗമായി തുടര്‍ച്ചയായി രക്തം മാറ്റിവെക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ജനുവരിയില്‍ കുട്ടിയ്ക്ക് രക്തം നല്‍കിയപ്പോഴാണ് എച്ച്‌ഐവി പോസറ്റീവ് രക്തം കുത്തിവെച്ചത്. എച്ച്‌ഐവി ബാധിതനായ വ്യക്തിയില്‍ നിന്നും വേണ്ട പരിശോധനകള്‍ നടത്താതെ രക്തം കുട്ടിക്ക് നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.