പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് വിലക്കണമെന്ന് ഹിന്ദു മഹാസഭ.

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (14:23 IST)
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് വിലക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ഇതുകൂടാതെ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നും ഹിന്ദു മഹാസഭ പറയുന്നു.

സമൂഹത്തില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന അശ്ലീലതക്ക് തടയിടാന്‍ സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണം. മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാതെ ദേഹം മുഴുവന്‍ മറയ്ക്കുന്ന തരത്തിലാകണം വസ്ത്രധാരണമെന്നും പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ദുപ്പട്ട ധരിക്കണമെന്നുമാണ് ഹിന്ദു മഹാസഭയുടെ മറ്റ് അവശ്യങ്ങള്‍. ലിവിഗ് ടുഗദറിനെതിരേയും ഹിന്ദു മഹാസഭ പ്രതികരിച്ചു. വിവാഹം കഴിക്കാതെ ലിവിംഗ് ടുഗെദര്‍ പോലുള്ള രീതികള്‍ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല സഭ അഭിപ്രായപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.