അതിര്‍ത്തിയില്‍ 90 കോടിയുടെ മയക്കുമരുന്ന് വേട്ട

ചൊവ്വ, 24 മാര്‍ച്ച് 2015 (15:30 IST)
ഇന്ത്യാ- പാക് അതീര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 90 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് സുരക്ഷാസേന തകര്‍ത്തു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്ലാസ്റ്റിക്ക് പൈപ്പില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ ഹെറോയിന്‍ ആണ്  അതിര്‍ത്തി രക്ഷാസേന പിടികൂടിയത്.

അതിര്‍ത്തി സുരക്ഷാസേനയും പഞ്ചാബ് പോലീസും സംയുക്തമായി മണിക്കൂറുകളോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് കള്ളക്കടത്തുകാരുടെ ഉദ്യമം പരാജയപ്പെടുത്തിയത്. സേനയ്ക്ക് നേറെ കള്ളക്കടത്തുകാര്‍ വെടിയുതിര്‍ത്ത് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചെങ്കിലും കള്ളക്കടത്ത്  പാരാജയപ്പെടുത്തുകയായിരുന്നു. ഹെറോയിനൊപ്പം ചൈനീസ് നിര്‍മിതമായ ഒരു പിസ്റ്റളും പത്ത് റൗണ്ട് വെടിവെക്കാനുള്ള വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക